Friday, January 27, 2012

യതീമിന്റെ നാരങ്ങാ മിഠായി പ്രകാശനം

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച യതീമിന്റെ നാരങ്ങാ മിഠായി എന്ന എന്റെ പുസ്തകം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്യുന്നു. ജനുവരി 29 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി. ചലച്ചിത്ര സംവിധായകനും പ്രവാസ ലോകം അവതാരകനുമായ പി.ടി. കുഞ്ഞി മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. പി.വി. ഗംഗാധരന്‍. ടി.പി. രാജീവന്‍. വി.ആര്‍. സുധീഷ്, ഡോ. ഖദീജാ മുംതാസ് എന്നിവര്‍ പങ്കെടുക്കും. എ.കെ. അബ്ദുല്‍ ഹക്കീം പുസ്തകം പരിചയപ്പെടുത്തും. കോഴിക്കോട്ടും പരിസരത്തുമുള്ള എല്ലാ സുഹൃത്തുക്കളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. പ്രവാസികളുടെ ജീവിതം ചെറുതായി വരച്ചിടാന്‍ നടത്തിയ ശ്രമമാണ്. അതുകൊണ്ടാണ് പ്രവാസി കാര്യ മന്ത്രിയെ പ്രകാശനത്തിന് ക്ഷണിച്ചത്. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്ന പ്രവാസ ലോകം അവതാരകനും സിനിമയിലെ എന്റെ ഗുരുവുമായ പി.ടി. കുഞ്ഞിമുഹമ്മദിന്റെ സാന്നിധ്യവും എന്റെ ഭാഗ്യമായി കരുതുന്നു,

2 comments:

വെള്ളരി പ്രാവ് said...

സാദിക്ക് ജി...
അറിഞ്ഞു...
നിറഞ്ഞ സന്തോഷം...
അത് വാക്കുകളില്‍ പ്രകടമാകാന്‍ ആവില്ലട്ടോ..
ഇതൊരു തുടക്കമാകട്ടെ...
ഇനിയും എഴുത്തിന്‍റെ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ....
അസാധ്യമായി ഒന്നുമില്ലാന്നു നമ്മള്‍ പ്രവാസികള്‍ പണ്ടേ അറിഞ്ഞവരല്ലേ...
മനസ്സില്‍ ഏറെ നന്മയും കരുണയും ഉള്ള സുഹൃത്തേ....
ശക്തമായ ഭാഷയും,ഭാവനയുമായി കല -സാഹിത്യ-സിനിമാ രംഗത്ത് ഇനിയും മുന്നേറുക...
നാളെ നിങ്ങളുടെതാണ്...:)
Snehaadarangalode....
Sheeba Ramachandran,Riyadh.

K@nn(())raan*خلي ولي said...

ആശംസകള്‍ !