Tuesday, June 17, 2008

അയ്യനേത്തിന്‌ ആദരാജ്ഞലി

കൗമാര വായനകളെ ത്രസിപ്പിച്ച അയ്യനേത്ത്‌ ഓര്‍മയാകുന്നു.
ഒരു വാഹനാപകടമായി വിധി അദ്ദേഹത്തെ തട്ടിയെടുത്തു.
വാഹനമിടിച്ച്‌ ചോരവാര്‍ന്ന്‌ റോഡില്‍ കിടക്കുമ്പോള്‍ ആരും
ആ വലിയ എഴുത്തുകാരനെ തിരിച്ചറിഞ്ഞില്ല.
മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ യഥാസമയം
ചികിത്സ കിട്ടാനും വൈകി. ആരുടെയും പരഗണനക്കായി
കാത്തുനില്‍ക്കാത്ത ആ എഴുത്തുകാരനായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ കപട മുഖത്തെ നോവലുകളിലൂടെ
പിച്ചി ചീന്തിയ അയ്യനേത്ത്‌ ഏറെ ജനപ്രീതി നേടിയ
നോവലിസ്‌റ്റാണ്‌.
ജീവിഗ ഗന്ധിയായ നിരവധി ചെറുകഥകളും
അദ്ദേഹത്തിന്റേതായുണ്ട്‌.
സെക്‌സ്‌ എഴുതുന്നയാള്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍
ശ്രമിക്കുന്നവര്‍ പോലും ആര്‍ത്തിയോടെ അദ്ദേത്തിന്റെ
നോവലുകള്‍ വായിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.
മറ്റൊന്നും വായിക്കാത്തവര്‍ പോലും അയ്യനേത്തിന്റെ
നോവലിനായി മാത്രം കേരള ശബ്ദത്തിനായി
വായനശാലകള്‍ കയറിയിറങ്ങുന്നതും കണ്ടിട്ടുണ്ട്‌.
മതാചാരങ്ങളേയും പൗരോഹിത്യത്തേയും
എക്കാലവും എതിര്‍ത്ത അയ്യനേത്തിന്റെ
ശവസംസ്‌കാരത്തിലും അതൊന്നുമുണ്ടായില്ല.
ജനപ്രിയ നോവലുകളിലൂടെ സമൂഹത്തിന്റെ മുഖംമൂടി
എടുത്തുമാറ്റുന്ന യുക്തിചിന്താപരമായ നിരീക്ഷണമായിരുന്നു
അദ്ദേഹം അവതരിപ്പിച്ചത്‌.
നോവലുകളിലൂടെ അദ്ദേഹം രാഷ്‌ട്രീയത്തിന്റെ
പൊയ്‌മുഖങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണത്തേയും
അവതരിപ്പിച്ചു. സിനിമാ രംഗത്തെ ചൂഷണങ്ങളേയും
അദ്ദേഹം തന്റെ നോവലില്‍ അദ്ദേഹം തുറന്നു കാട്ടി.
മനുഷ്യാ നീ മണ്ണാകുന്നു, ദ്രോഹികളുടെ ലോകം
തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
വാഴ്‌വേമായവും ചൂതാട്ടവുമൊക്കെ സിനിമ എന്ന നിലയിലും
വന്‍ ഹിറ്റായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ച
ശേഷം തിരുവനന്തപുരത്ത്‌ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മുട്ടത്ത്‌ വര്‌ക്കിയെ അദ്ദേഹം മരിച്ച്‌ കാലങ്ങള്‍ക്കുശേഷമാണ്‌
നമ്മുടെ വരേണ്യ എഴുത്തുകാരും മറ്റും അംഗീകരിക്കാന്‍ തുടങ്ങിയത്‌.
അദ്ദേഹത്തിന്റെ പേരിലുള്ള വലിയ തുകയുടെ
അവാര്‍ഡ്‌ വന്ന ശേഷമെന്ന്‌ പറയാം.
അയ്യനേത്തിനും അങ്ങിനെയൊരു കാലം വരുമായിരിക്കും.
ആ മഹാനുഭാവന്‌ ആദരാജ്ഞലി.

12 comments:

പതാലി said...

അയ്യനേത്തിന്‌ ആദരാഞ്‌ജലികള്‍

അഭയാര്‍ത്ഥി said...

അയ്യനേത്ത്ത്‌ നേതിയായല്ലെ.

മലയാളിയുടേ വായനശീലത്തെ വളര്‍ത്താനേറെ സഹായിച്ച ആളായിരുന്നു.
ട്രയിന്‍ യാത്രയില്‍ കേരള ശബ്ദം അവിഭാജ്യമായതും ഇയാള്‍ കാരണം.
ഇയാളുടെ നോവലുകള്‍ക്ക്‌ കാരികേച്ചറുകള്‍ വരച്ചിരുന്ന ആളേയും പ്രകീര്‍ത്തിക്കണം.

അനാഥനായ മുരളി ഏതൊ തമ്പാട്ടിയുടെ സഹായത്താല്‍ കേരള മുഖ്യനാകുന്നതും അവര്‍ തമ്മിലുള്ള .... ( ഇതല്ലെ ദ്രോഹികളുടെ ലോകം).

രാജന്‍ ചിന്നങ്ങത്ത്‌ , വല്ലച്ചിറ മാധവന്‍ (വല്ലച്ചിറ എന്ന പേര്‌ ഉദ്ദാരണത്തിന്ന്‌ വേണ്ടി മനശ്ശാസ്ത്രജ്ഞര്‍ ഉപദേശിക്കുമായിരുന്നു),
തുടങ്ങി ജനപ്രിയരായവര്‍ വേറേയും ഉണ്ടായിരുന്നു.

പിന്നെ മാന്ത്രികന്മാര്‍ പി വി തമ്പി, മോഹന ചന്ദ്രന്‍ ( മാന്ത്രികം,ക്രിക്കറ്റ്‌), തുടങ്ങി വായനാവൈവിധ്യം ഉണ്ടായിരുന്ന മലയാളമല്ലെ അന്യം വന്നിരിക്കുന്നത്‌.

തനിക്കുള്ളതെല്ലാം നല്ലകാലത്ത്‌ തന്നെ മലയാളത്തിന്ന്‌ ന്‍ലകിയിട്ടുള്ള പാല മരിച്ചപ്പോള്‍ നമ്മുടെ മുഖ്യനും മറ്റ്‌ പ്രമുഖരും നികത്താനാവാത്ത വിടവുണ്ടായതായി പറയുന്നു.
ആസന്ന മരണനായി ഊര്‍ദ്ധന്‍ വലിച്ച്‌ കിടന്നാല്‍ വിടവുണ്ടാകുമായിരുന്നില്ല.

എന്തായാലും എന്റെ കൗമാര സ്വപ്നങ്ങളില്‍ രതിലയവും ഉള്‍പ്പെടുത്തിയ തൂലികയുടെ ഉടമയായ അയ്യനേത്തിന്റെ സ്മരണക്ക്‌ മുന്നില്‍ ആദരാജ്ഞലികള്‍.

Unknown said...

പ്രിയ സാദിഖ്‌,
കുറിപ്പ്‌ നന്ദായി. ബാല്യ കൗമാരങ്ങളെ വികാര തരളിതമാക്കിയ അയ്യനേത്തിനെ എങ്ങനെ മറക്കാനാകും. ബൂലോകത്തെ സാഹിത്യ, സാംസ്‌കാരിക പ്രതിഭകള്‍ അയ്യനേത്തിന്റെ രചനകള്‍ വള്ളിപുള്ളി വിടാതെ വായിച്ചിട്ടുള്ളവരും അതേസമയം ഇതൊക്കി ഇച്ചീച്ചിയാണെന്ന്‌ പുറത്തു പറയുന്നവരുമായതിനാല്‍ താങ്കളുടെ പോസ്‌റ്റില്‍ കമന്റിടാന്‍ ധൈര്യം കാട്ടിയെന്നു വരില്ല.
ഒരിക്കല്‍കൂടി അഭിനന്ദനം.

Unknown said...

ഒരു പ്റമുഖ എഴുത്തുകാരനായ അയ്യനേത്തിണ്റ്റെ മരണം ഒരു നല്ല ചരമക്കുറിപ്പുപോലുമില്ലാതെ ബൂലോകത്തു കടന്നുപോയതു എന്നെ അതിശയപ്പെടുത്തി പമ്മനു ഇതില്‍ കൂടുതല്‍ ആരാധകരുണ്ടായിരുന്നു കഴിഞ്ഞകൊല്ലം മരിച്ചപ്പോള്‍ അയ്യനേത്ത്‌ ഒരു അശ്ളീല സാഹിത്യ്ഹകാരന്‍ അല്ല താനും അദ്ദേഹം സിനിമ രാഷ്ട്രീയം മതം പൌരോഹിത്യം ഇവയെല്ലാം കൈവച്ചു നിശിത വിമറ്‍ശനം നടത്തി ഏകദേശം അറുപതോളം നോവലുകള്‍ എഴുതി മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളെ പിന്നിലാക്കുന്ന ദ്രോഹികളുടെ ലോകം എഴുതി പക്ഷെ അദ്ദേഹത്തിണ്റ്റെ മരണം പോലെ തന്നെ മരണ വാറ്‍ത്തയും പ്റാധാന്യമില്ലാതെ കടന്നുപോകുന്നു , ഈ അവസരത്തില്‍ അദ്ദേഹത്തെപറ്റി എഴുതിയതില്‍ അഭിനന്ദനം

Unknown said...

ഒരു കലാകാരന്‍ വിടപറയുമ്പോഴാണ് ആ നഷടത്തെകുറിച്ച് നാം കൂടുതല്‍ ബോധവാ‍നാകുന്നത്
അയ്യനേത്തിന്റെ വേര്‍പ്പാട് ഒരു വേദന തന്നെ

തണല്‍ said...

ആദരാഞ്‌ജലികള്‍

shahir chennamangallur said...

സത്യം പറഞ്ഞാല് എനികദ്ദേത്തെ അറിയില്ല. അദ്ദേഹം എന്തിനെഴുതി എന്നതിനെ അനുസരിച്ചിരിക്കും അയാള്ക്ക് കിട്ടുന്ന ആദരവ്. ജീവിച്ചിരിക്കുമ്പോള് കിട്ടുന്ന ആദരവല്ലേ, മരിച്ച ശേഷവും ആഗ്രഹിക്കാവൂ ? ഒരു നല്ല എഴുത്തുകാരന്റെ എഴുത്തിന് നന്മയുടെ പരിമളം ഉണ്ടാകും .അത് കഥയായാലും, ലേഖനമായാലും വിമര്ശനം ആയാലും. അത് കൊണ്ട്ട് അയ്യനേത്തിനെ കുറിച്ചു ഒന്നുമറിയാത്ത ഞാന് ഇവിടെ മൌനം പാലിക്കുന്നു.

ഗീത said...

അയ്യനേത്തിന് ആദരാഞ്ജലികള്‍..

Sapna Anu B.George said...

മലയാളിയുടെ വായനാശീലം വളര്‍ത്തിയ ആളിനു ആദരാഞ്ചാലികള്‍.....ഇവിടെ കണ്ടതില്‍ സന്തോഷം.

shahir chennamangallur said...

ഒരു കുറിപ്പ് ഇട്ടിട്ടുണ്‍ട്

Kichu $ Chinnu | കിച്ചു $ ചിന്നു said...

അയ്യനേത്തിനെപ്പറ്റിക്കേട്ടിട്ടുണ്ട് എന്നല്ലാതെ, അദ്ദേഹത്തിന്റെ കൃതികള്‍ ഒന്നും വായ്യിക്കാന്‍ കഴിഞ്ഞിട്ടില്ല,
അദ്ദേഹത്തിന്‍ ആദരാഞ്ജലികള്‍

Unknown said...

തുറന്ന വിലയിരുത്തൾ. അയ്യനേത്തിന്റെ നോവൽ വാ‍ായിച്ചിരുന്നതു വളരെ പേടിച്ചായിരുന്നു.പമ്മനും അയ്യനേത്തുമൊക്കെ എല്ലാം തുറന്നെഴുതി.
സമൂഹം ഇന്നെവിടെ എത്തി നിൽക്കുന്നു. ആരും ഏഴുതാതെ തന്നെ വായിക്കുകയല്ലെ.
സ്വാമീ- മായിൻ മാർക്ക് .....