Monday, June 9, 2008

യതീമിന്‍റെ നാരങ്ങാമിഠായി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ച എന്‍റെ ഒരു കുറിപ്പ് ആഴ്ചപ്പതിപ്പ് കാണാത്തവര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.

23 comments:

lotto 649 said...

that doesn't happen everyday. wish you all the best.

ശെഫി said...

നല്ല കുറിപ്പ്‌

സാദിഖ്‌ മുന്നൂര്‌ said...

ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി വായിക്കാം.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കൊള്ളാം മൂന്നൂരെ

Najeeb Chennamangallur said...

വളരെ നന്നായി സാദിക്.
മറക്കാൻ കഴിയാത്ത പ്രവാസ്ത്തിന്റെ നാളുകളിലേക്കു
എണ്ണ ഒഴിക്കുകയായിരുന്നു സാദിക്.

കുറ്റ്യാടിക്കാരന്‍ said...

സാദിഖ് ഭായ്,
ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്...

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

സാദിഖ് മുന്നൂര്, ഈ ലേഖനം ഇന്നുച്ചയ്ക്ക് ഞാന്‍ മാതൃഭൂമിയില്‍ വായിച്ചു. താങ്കളും ബ്ലോഗറാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

shahir chennamangallur said...

cant you have a pdf copy of the article ?

ബഷീര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
സാദിഖ്‌ മുന്നൂര്‌ said...
This comment has been removed by the author.
സാദിഖ്‌ മുന്നൂര്‌ said...

ശെഫി, അനൂപ്, നജീബ്, കുറ്റ്യാടിക്കാരന്‍, നജീബ്ക്ക, ഏറനാടന്‍ കുറിപ്പ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

ശഹിര്‍, ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കിട്ടുമല്ലോ. ആഴ്ചപ്പതിപ്പിന്‍റെ പേജ് സ്കാന്‍ ചെയ്തു കയറ്റുകയായിരുന്നു. ശാഹിറിന്‍റെ പള്ളിയിലെ ഡേറ്റിംഗ്
വായിച്ചു. നല്ല കുറിപ്പാണ്. അതിന്‍റെ ലിങ്ക് ഞാന്‍ നജീബ്ക്കയുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.

ബഷീര്‍ ഭായ്, ഇത് വെറും കഥയല്ല,. എന്‍റെ ആത്മകഥാപരമായ കുറിപ്പാണ്. എന്നെ സംബന്ധിച്ചിടത്തോളം യതീംഖാനയിലെ ജീവിതവും മറുനാടന്‍ ജീവിതം തന്നെയായിരുന്നു.അഞ്ചാം ക്ലാസില്‍ വീടും നാടും വിട്ടും പോകേണ്ടി വന്നവന്‍.
ഉമ്മയോ ബാപ്പയോ മരിച്ചതു കൊണ്ടല്ല, അല്ലാതെ ത്നനെ യതീം എന്ന പരിവേഷമണിയേണ്ടി വന്ന സങ്കടമാണ് ഞാന്‍ പങ്കുവെക്കാന്‍ ശ്രമിച്ചത്.
ഞാന്‍ പഠിച്ച യതീംഖാനയില്‍ ഉമ്മയും ബാപ്പയുമുള്ള കുട്ടികളുണ്ടായിരുന്നു. അവരെ യതീംഖാനയില്‍ ചേര്‍ക്കാറുണ്ട്, ഇപ്പോഴും പല യതീംഖാനകളിലും അത്തരം നിര്‍ഭാഗ്യവാന്മാരായ മാതാപിതാക്കളുടെ കു്ടടികളെ കാണാം. അവരെ ചേര്‍ക്കാറില്ലെന്ന് പറയുന്നത് ശരിയല്ല.

അസ്സലാമു അലൈകും യാ അഹല ദ്ദിയാറി മിനല്‍ മുസ്്ലിമീന വല്‍ മുഅ്മിനീന എന്നും പറയും. ഇതില്‍ അവസാന ഭാഗം ഞാന്‍ ഒഴിവാക്കിയതാണ്.

പരിഭാഷ, വാക്കര്‍ഥം ബഷീര്‍ പറഞ്ഞതാണെങ്കിലും വായനക്കാരന് പെട്ടെന്ന് പിടികിട്ടാന്‍ അങ്ങിനെ ഉപയോഗിച്ചുവെന്ന് മാത്രം.

ഖബറിന്‍റെ തലക്കലെ ചെടിയുടെ കാര്യം -? അത് കുട്ടിക്കാലത്ത് നാട്ടിന്‍പുറത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടിയല്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഇല്യൂഷന്‍ മാത്രമാണ്. അങ്ങിനെ ഒരു ഉസ്താദും പഠിപ്പിച്ചിട്ടില്ല. ഖബറിലെ ശിക്ഷയെ കുറിച്ച് മത്രമാണ് ഉസ്താദ് പഠിപ്പിച്ചത്.

ഏതായാലും വിശദമായ കുറിപ്പിന് നന്ദി.

സാദിഖ്‌ മുന്നൂര്‌ said...

ബഷീര്‍ ഭായ്, എന്‍റെ മറു കുറിപ്പിലെ ചില അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ആദ്യത്തെ കമന്‍റ് ഡിലിറ്റ് ചെയ്യാന്‍ ശ്രമിച്ചതായിരുന്നു. ഡിലിറ്റായത് താങ്കളുടെ കമന്‍റായിപ്പോയി. സോറി.

സാഹിറിന്‍റെ പള്ളിയിലെ ഡേറ്റിംഗിന്‍റെ ലിങ്ക് മാറിപ്പോയതു കൊണ്ടാണ് എന്‍റെ ആദ്യത്തെ കമന്‍റ് പ്രധാനമായും ഡിലിറ്റ് ചെയ്യേണ്ടി വന്നത്. ക്ഷമിക്കുമല്ലോ.

സാദിഖ്‌ മുന്നൂര്‌ said...

ഡിലിറ്റായിപ്പോയ ബഷീര്‍ വെള്ളറക്കാടിന്‍റെ കമന്‍റ് ഇതായിരുന്നു.

സാദിഖ്‌,

കഥ മുഴുവനും വായിച്ചു. ഹൃദയഹാരിയായി എഴുത്ത്‌.

മറുനാടന്‍ ജീവിതത്തിന്റെ കണ്ണു നിറയ്ക്കുന്ന ഓര്‍മ്മകള്‍ എന്നത്‌ ഈ കഥയ്ക്ക്‌ ചേരുന്നതായി തോന്നുന്നില്ല. അതിനേക്കാള്‍ നഷ്ട ബാല്യത്തിന്റെ കണ്ണു നിറയ്ക്കുന്ന ഓര്‍മ്മകളായാണു ഞാന്‍ വായിച്ചത്‌.


15 വയസ്സ്‌ ആവുന്നതിനു മുന്നെ പ്പ മരണപ്പെട്ട കുട്ടിയ്ക്കാണു യതിം. എന്ന് പറിയുക. ഉമ്മ മരണപ്പെട്ട്‌ കുട്ടി യതിം ആവുന്നില്ല. 15 വയസ്സിന്‍ ശേഷം ഉപ്പ മരിച്ചാലും യതിം ആവുകയില്ല.


യതീം ഖാനയില്‍ യതീം (അനാഥ/ ന്‍ ) അല്ലാത്തവരെ ചേര്‍ക്കാറില്ല സാധാരണ ഗതിയില്‍ ..പിന്നെ സാധുക്കളായ / അഗതികളായ ( ഉപ്പാക്കും / ഉമ്മാക്കും സംരക്ഷിക്കാന്‍ കഴിവില്ലാത്തതിനാല്‍ ) കുട്ടികളെ ചേര്‍ക്കാറുണ്ട്‌. അഗതി മന്ദിരങ്ങളും അനാഥ മന്ദിരത്തോടൊപ്പം അതിനായി പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്‌.


ഖബറിലുള്ളവര്‍ക്ക്‌ " അസ്സലാമു അലൈക്കും യാ ദാറ ഖൗമുല്‍ മു അ മിനീന്‍...... എന്നാണു പൊതുവെ സലാം പറയാന്‍ ഉപയോഗിക്കുക. യാ അഹ്‌ ലദ്ദിയാറി ...എന്നത്‌ കുടുംബക്കാരായവരെ എന്നാണു അര്‍ത്ഥമാക്കുന്നത്‌.. ഖബറില്‍ കിടക്കുന്നവരെ എന്നല്ല..

ഖബറിന്റെ രണ്ട്‌ വശത്തും മീസാന്‍ കല്ലിന്റെ സൈഡില്‍ ചെടികള്‍ പച്ചപ്പ്‌ കാട്ടിയാല്‍ ഖബറില്‍ കിടക്കുന്നവര്‍ സ്വര്‍ഗത്തിലാവും എന്ന് ഒരു ഉസ്താദ്‌ പറയാന്‍ സാധ്യതയില്ല. അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ തെറ്റാണു. എല്ലാ സസ്യ ജാലങ്ങളും അല്ലാഹുവിനു സ്തുതി (തസ്ബീഹ്‌ ) അര്‍പ്പിക്കുന്നതായി നബി(സ) അരുളിയിരിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയാണു മീസാന്‍ കല്ലിനടുത്ത്‌ മെയിലാഞ്ചി പോലുള്ള ചെടികള്‍ നടുന്നത്‌.

കമന്റ്‌ നീണ്ടു പോയതില്‍ ക്ഷമിയ്ക്കുക


നഷ്ട ബാല്യത്തിന്റെ നൊമ്പരം പേറുന്ന ഈ കഥയ്ക്ക്‌

എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങളും

ബഷീര്‍ വെള്ളറക്കാട്‌ said...

( ഡിലിറ്റായിപ്പോയ ബഷീര്‍ വെള്ളറക്കാടിന്‍റെ കമന്‍റ് ഇതായിരുന്നു. )


ഞാനിവിടുണ്ട്‌.. ഡിലിറ്റായിട്ടില്ല..
എന്റെ കമന്റാണുഡിലിറ്റായത്‌..

സാദിഖ്‌ മുന്നൂര്‌ said...

താങ്ക് യൂ ബഷീര്‍ ഭായ്

shahir chennamangallur said...

ഇതു കുറെ ഉണ്ടല്ലോ ഞാന് വീട്ടില് പോയി വായിക്കാം. ഓഫീസില് സമയം ഇല്ല. പെന് ഡ്രൈവിലേക്ക് കോപ്പി ചെയ്തു വെച്ചിട്ടുണ്ട്. അഭിപ്രായം നാളെ പറയാം .

lulu : ലുലു said...

ഹ്രുദയത്തില്‍ തട്ടിയ വാക്കുകള്‍ കണ്ണൂകളില്‍ പൊടിഞ്ഞു........................
ഈ കുറിപ്പെന്നും മനസ്സിലുണ്ടാകും........കാരണം ചിരിമറന്നാലും കണ്ണൂനീരിനെ മരക്കാന്‍ പാടല്ലെ...........

shahir chennamangallur said...

സുഗന്ധം പരത്തുന്ന കഥ . വല്യ ഇഷ്ടായി.

രസികന്‍ said...
This comment has been removed by the author.
വാഴ്‌ത്താരി said...

ജാടയില്ലാത്ത ഭാഷയില്‍ ഒരു കടല്‍ത്തിരപോലെ ആഞ്ഞടിക്കുന്ന എഴുത്ത്‌. വായിച്ചുതീരുമ്പോള്‍ ആരുടെയും മനസ്സ്‌ നനഞ്ഞുപോകും. യത്തീമീന്റെ നാരങ്ങാമിട്ടായികള്‍ വായിച്ചപ്പോള്‍ എന്റെ കൂട്ടുകാരന്‍ കണ്ണാടിക്കല്‍ അസീസിനെയും അവന്റെ സങ്കടങ്ങളെയും ഓര്‍ത്തുപോയി. കുട്ടിക്കാലത്തിലേക്ക്‌ ഒരു തിരിച്ചുയാത്ര നടത്താന്‍ സഹായകമായി ഈ അനുഭവക്കുറിപ്പ്‌. അഭിനന്ദനങ്ങള്‍.

സാദിഖ്‌ മുന്നൂര്‌ said...

സാഹിര്‍, ലുലു, വായ്ത്താരി നന്ദിയുണ്ട്, നല്ല വാക്കുകള്‍ കൊണ്ടുള്ള ഈ പ്രോത്സാഹനത്തിന്...

ഗീതാഗീതികള്‍ said...

സാദിഖ്, ഇതു നേരത്തെ 2 തവണ വായിച്ചതാണ്. ഈ കഥ മനസ്സില്‍ വല്ലാതെ ഉടക്കി നിന്നു. ഇന്ന് ഒന്നു കൂടി വായിക്കാനെത്തിയതാണ്.

ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.

ഗൗരിനാഥന്‍ said...

പ്രിയപ്പെട്ട സാദ്ദിക്ക് , കണ്ണ് നിറഞ്ഞു പോയി, ഞാന്‍ കണ്ടിട്ടുണ്ട് ഉപ്പയും വാപ്പയും ഉണ്ടായിട്ടും യതീം ആയിപോയ ഒരു പാട് കുഞ്ഞുങ്ങളെ, ചിലപ്പോഴൊക്കെ അസ്വസ്ഥതയോടെ ഓര്‍ക്കാറുണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ ആകുന്നില്ലല്ലോ എന്നും...
നന്ദി ഇത്രയും നല്ലൊരു കുറിപ്പിന്