Saturday, April 26, 2008

ആ കുഞ്ഞിനെ കൊല്ലരുത്‌

ആ കുഞ്ഞിനെ കൊല്ലരുത്‌....
മത്സരമാകാം. പക്ഷേ, മദം പൊട്ടരുത്‌.
ഞാനും കൂടി ചെയ്യുന്ന ഒരു തൊഴില്
‍ഇ വ്വിധം കളങ്കപ്പെട്ടുപോകുന്നതിലാണ്‌ സങ്കടം.
ആരാന്റമ്മക്ക്‌ ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണല്ലോ?


കിളിരൂരിലെ പെണ്‍കുട്ടി ഉണര്‍ത്തിയ നോവ്‌
മനഃസാക്ഷിയുള്ളവരുടെ മനസ്സില്‍ നിന്ന്‌
മാഞ്ഞു പോയിട്ടുണ്ടാകുമെന്ന്‌ കരുതുന്നില്ല.

അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവരുടെ
ക്രൂരതയില്‍ ജീവന്‍ നഷ്‌ടമായ പാവം മലയാളി പെണ്‍കുട്ടി.
എന്തിന്റെ പേരിലായാലും ആ പെണ്‍കുട്ടിക്ക്‌
മാനവും ജീവനും പോയി.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ പേരു പോലും
നമുക്കറിയില്ല. കിളിരൂരിലെ പെണ്‍കുട്ടി
നമുക്ക്‌ നമ്മുടെ അയല്‍പക്കത്തെ കുട്ടിയെ പോലെ
സുപരിചിത. പെണ്‍കുട്ടിയുടേയും അച്ഛനമ്മമാരുടെയും
പടം പത്രങ്ങളും ചാനലുകളും ആഘോഷിച്ചു.
അവരാണ്‌ ആ പെണ്‍കുട്ടിയുടെ രൂപം
നമ്മുടെ മനസ്സില്‍ കുത്തിനിറച്ചത്‌.
കഴിഞ്ഞ ദിവസം ഏതോ സിനിമ കണ്ടു കൊണ്ടിരിക്കെ,
കൂട്ടുകാരന്‍ പറഞ്ഞു ഈ നടിക്ക്‌ കിളിരൂരിലെ
കുട്ടിയുടെ ഛായയുണ്ടെന്ന്‌.
അത്രയ്‌ക്ക്‌ നമ്മുടെ മനസ്സില്‍ ആ കുട്ടിയുടെ മുഖം
പതിഞ്ഞിരിക്കുന്നു.കിളിരൂരിലെ പെണ്‍കുട്ടി മരിച്ചു പോയി.
പത്രങ്ങളും ചാനലുകളും ഇനിയെത്ര വട്ടം
അവരുടെ പടം കാണിച്ചാലും അതിന്റെ മാനക്കേട്‌
ആ കുട്ടി സഹിക്കേണ്ടതില്ല.
പക്ഷേ, കണ്ണീര്‍ വറ്റിയിട്ടില്ലാത്ത ആ അച്ഛന്റേയും
അമ്മയുടേയും ദയനീയത വീണ്ടും നാം പത്രങ്ങളിലും
ചാനലുകളിലും കാണുന്നു. നീതിക്ക്‌ വേണ്ടി
അവരുടെ പോരാട്ടം തുടരുകയാണ്‌.
അവര്‍ക്ക്‌ നീതി കിട്ടണം. ആ പെണ്‍കുട്ടിയുടേയും
ആ കുടുംബത്തിന്റേയും ജീവിതം
തകര്‍ത്തവര്‍ക്ക്‌ ശിക്ഷ കിട്ടണം(?).

എന്റെ വിഷയം അതല്ല. ഇന്ന്‌ ഒരു പത്രത്തില്‍
കിളിരൂരിലെ പെണ്‍കുട്ടിക്ക്‌ പ്രസവിക്കേണ്ടി വന്ന
കുരുന്നു പെണ്‍കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖം കണ്ടു.
അച്ഛനില്ലാതെ, അച്ഛന്‍ ആരാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ പോലും
ആളില്ലാതെ പിറന്ന ആ കുട്ടിക്ക്‌ സമൂഹത്തില്‍
എന്ത്‌ സ്ഥാനം കിട്ടുമെന്ന്‌ നമുക്ക്‌ അറിയാം.
ഇത്‌ തന്തയില്ലാത്ത ആ കുട്ടിയെന്ന്‌ പറഞ്ഞ്‌ പത്രങ്ങള്‍
എന്തിന്‌ ആ കുരുന്നിന്റെ പടം പ്രസിദ്ധീകരിക്കുന്നു.
പത്രത്താളില്‍ ഒന്നുമറിയാതെ പുഞ്ചിരിച്ചു നില്‍ക്കുന്ന
ആ കുരുന്നു മുഖം കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി.
അച്ഛനും അമ്മക്കും പേരക്കുട്ടിയുമായി വന്ന്‌
പത്ര സമ്മേളനം നടത്താം. നീതിക്കു വേണ്ടി പോരാട്ടം നടത്താം.
പക്ഷേ, തങ്ങളുട പടം, നന്നെച്ചുരുങ്ങിയത്‌ കുഞ്ഞിന്റ
പടമെങ്കിലും പത്രത്തില്‍ വരരുതെന്ന്‌ അവര്‍ക്ക്‌ അപേക്ഷിക്കാം.
അപേക്ഷിച്ചില്ലെങ്കിലും മാനുഷിക പരിഗണനയില്‍
പത്രങ്ങള്‍ക്ക്‌ അത്‌ പ്രസിദ്ധീകരിക്കാതിരിക്കാം.
മുഖം വ്യക്തമാകാത്ത രീതിയില്‍ ചാനലുകള്‍ക്കും
ദൃശ്യങ്ങള്‍ കാണിക്കാം.

പത്രങ്ങള്‍ക്ക്‌ പണ്ടുണ്ടായിരുന്ന പല മര്യാദകളും ഇന്നില്ല.
ഏത്‌ കേസില്‍ പെട്ട പ്രതികളായാലും
പ്രതികളുടെ മാതാപിതാക്കളുടെ പേര്‌ പണ്ട്‌ പത്രങ്ങള്‍
കൊടുക്കാറില്ലായിരുന്നു. മക്കള്‍ ചെയ്‌ത കുറ്റത്തിന്‌
നിരപരാധികളായ മാതാപിതാക്കളെ ശിക്ഷിക്കേണ്ടല്ലോ.
പതിനെട്ട്‌‌ വയസ്സില്‍ താഴെയുള്ള ജുവനൈല്‍ പ്രതികളുടെ
പേരു വിവരം പത്രങ്ങള്‍ കൊടുക്കാറില്ല.
ഇന്നിപ്പോള്‍ ഇങ്ങിനെയൊന്നും ഒരു പത്രവും നോക്കുന്നത്‌ കാണാറില്ല.
വിദേശ രാജ്യങ്ങളിലെ പത്രങ്ങളിലൊക്കെ, പാപ്പരാസികളുടെ
നാട്ടില്‍ പോലും ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍
പത്രങ്ങള്‍ തെറ്റാതെ പാലിക്കുന്നുണ്ട്‌.
ഗള്‍ഫു നാടുകളിലെ പത്രങ്ങളില്‍ ഏത്‌ കേസിലായാലും
പ്രതി ഏത്‌ നാട്ടുകാരനാണെന്ന്‌ മാത്രമേ പറയൂ.
പലപ്പോഴും ഏഷ്യക്കാരന്‍, ആഫ്രിക്കക്കാരന്‍, യൂറോപ്യന്‍,
അമേരിക്കന്‍ എന്നിങ്ങനെ വന്‍കരയുടെ പേരിലൊതുക്കും.
കൂടിപ്പോയാല്‍ ഇന്ത്യക്കാരന്‍, ബംഗ്ലാദേശുകാരന്‍,
ഇന്തോനേഷ്യന്‍ എന്നിങ്ങനെയാകും.
ദുബായില്‍ നിന്നിറങ്ങുന്ന പത്രങ്ങളില്‍ എ, ബി. സി
തുടങ്ങിയ അക്ഷരങ്ങള്‍ കൊണ്ടാണ്‌
പ്രതികളെ സൂചിപ്പിക്കുന്നത്‌.

അങ്ങിനെയൊന്നും ആകാന്‍ജനാധിപത്യ രാജ്യത്ത്‌
ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന്‌ നടിക്കുന്ന
നമ്മുടെ പത്രങ്ങള്‍ക്ക്‌ സാധിക്കില്ല.
പക്ഷേ, ഒന്നുമറിയാത്ത കിളിരൂരിലെ പെണ്‍കുട്ടി
പ്രസവിച്ചു പോയ, ഒന്നുമറിയാത്ത
ഈ കുരുന്നിനെ തന്തയില്ലാത്തവളെന്ന്‌ വിളിച്ചു കൂവി,
ദയവു ചെയ്‌ത്‌ സമൂഹത്തിന്‌ മുന്നിലേക്ക്‌
എറിഞ്ഞു കൊടുക്കരുത്‌.
ഇത്തിരിയെങ്കിലും ബോധം വെച്ചു തുടങ്ങുമ്പോള്‍,
താന്‍ ജീവിച്ചിരിക്കേണ്ടവളല്ലെന്ന്‌ ഈ കുരുന്നിന്‌
തോന്നിപ്പോകാന്‍ ഇട വരരുത്‌.
ആ കുഞ്ഞ്‌ എവിടെയങ്കിലും ജീവിച്ചോട്ടെ.
തന്റെ ജന്മശാപം അവള്‍ പോലും അറിയരുത്‌.
അമ്മയ്‌ക്ക്‌ പറ്റിപ്പോയ തെറ്റിന്റെ വേദനകള്‍
ആ കുഞ്ഞു ഹൃദയത്തില്‍ കുത്തിവെയ്‌ക്കരുത്‌.
മുത്തഛനും മുത്തശ്ശിയും ആദ്യം അത്‌ ശ്രദ്ധിക്കണം.
പിന്നെ മാധ്യമങ്ങളും.

13 comments:

മൂര്‍ത്തി said...

പ്രസക്തം.

തണല്‍ said...

അയല്‍ക്കാരന്റെ വായ അനങ്ങുന്നതും നോക്കിയിരിക്കുന്ന ഞാനടക്കമുളള മലയാളികള്‍
എങ്ങനെ നന്നാവാനാണിഷ്ടാ?
“എന്നെ തല്ലണ്ടാ മാമാ..ഞാന്‍ നന്നാവില്ല!“
ഗംഭീരം!

siva // ശിവ said...

ഇതാണു കൂട്ടുകാരാ പത്രധര്‍മം...സോറി....പത്ര അധര്‍മം....

പാമരന്‍ said...

സത്യമാണു മാഷെ.

ഫസല്‍ ബിനാലി.. said...

Achuthaananthan prathipaksha nethaavaayirunnenkil yevaneyokke kayyaamam vech roadiloode nadathichene...

ഗുപ്തന്‍ said...

പ്രസക്തമായ കുറിപ്പ്

Unknown said...

ആ കുഞ്ഞ് സമൂഹഠിന്റെ മുന്നില്‍ അനുഭവിക്കാന്‍
പോകുന്ന വേദക്കളും ദുരിതങ്ങളും നമ്മുക്ക്
ചിന്തിക്കാന്‍ സാധിക്കുമോ
ആ പാപത്തിന്റെ മഹാപാപി ഇന്നും സമൂഹത്തില്‍ മാന്യനായി ജീവിക്കുന്നുണ്ടാകം അവനു കാലം മാപ്പു കൊടുക്കാതെ ഇരിക്കട്ടെ

Sameer Thikkodi said...

good article...

ബിന്ദു കെ പി said...

കാലികപ്രസക്തമായ ലേഖനം. അഭിനന്ദനങ്ങള്‍..

അസുരന്‍ said...

പ്രവീണ്‍ വളരെ വൈകാരികമായാണ്‌ പ്രശ്നത്തെ സമീപിച്ചതെന്നു തോന്നുന്നു.അതില്‍ തെറ്റില്ല. വാസ്തവങ്ങള്‍ അറിയാതിരിക്കുന്നത്‌ തെറ്റല്ല.പക്ഷെ കാണാതെപോകുന്നത്‌ ക്ഷന്തവ്യമല്ല.
മലയാളത്തില്‍ ഒരു ചൊല്ലുണ്ട്‌ " അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ചാടും ". ആരേയും പേരെടുത്തുപറയാതെ തന്നെ ഒരു സത്യം വെളിപ്പെടുത്തട്ടെ-കേരളിയരെ ക്ഷുഭിതരാക്കിയ എല്ലാ പെണ്‍വാണിഭ കേസുകളിലേയും ഇരകള്‍ക്ക്‌ അത്തരം ഒരു പശ്ചാത്തലം ഉണ്ട്‌.അമ്മമാരണ്‌ ആ വീടുകളിലെ ഭരണക്കാര്‍. അഛന്മാര്‍ പാവം ആജ്ഞാനുവര്‍ത്തികളും.മകളുടെ യാത്രകള്‍,ഫോണ്‍ വിളികള്‍,കുളിതെറ്റല്‍ ഒക്കെ ഇവര്‍ അറിഞ്ഞിരുന്നു.തെറ്റിയ കുളി നേരെയാക്കാന്‍ ഇവരും ചേര്‍ന്നാണ്‌ ഗൈനക്കോളജിസ്റ്റുകളെ കണ്ടിരുന്നത്‌.ആരോപണമല്ല പ്രവീണ്‍ ,അടുത്തറിഞ്ഞ 'ഞെട്ടിക്കുന്ന 'സത്യം മാത്രം.
ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.ഞാന്‍ ഇവിടെക്കുറിക്കുന്നതിന്റെ ധാര്‍മ്മികധാര്‍മ്മികതകള്‍ വിട്ടുകളയുക.
രഞ്ജിത- "സൂര്യനെല്ലി ഇര"-യുടെ മാതാവ്‌..എസ്റ്റേറ്റാശുപത്രി നഴ്സ്‌-മകളെപ്പോലെ കൂട്ടമായി..അങ്ങനെയായിരുന്നില്ല.മറിച്ച്‌ മനസ്സോടെ പലരുമായി...അതിന്റെ വിഷവിത്തുമായാണവര്‍ വിവാഹിതയായത്‌.ആ പെണ്‍കുട്ടി രഞ്ജിതയുടെ ചേച്ചിയായി ജീവിച്ചിരിക്കുന്നു.(ആ കുട്ടി എന്നോട്‌ പൊറുക്കട്ടെ)
മകളുടെ പീഡനം കഴിഞ്ഞപ്പോള്‍ കൈയിലെത്തിയത്‌ ലക്ഷങ്ങള്‍.പീഡകരുടെ പാരിതോഷികം.ആ പണം ഉപയോഗിച്ച്‌ സ്ഥലം വാങ്ങി ഇരുനില വീടു വച്ചു.രണ്ടു വര്‍ഷം മുന്‍പ്‌ ആ വീടും സ്ഥലവും വിറ്റത്‌ 35 ലക്ഷം രൂപയ്ക്ക്‌.ഇന്നവര്‍ കോട്ടയം ജില്ലയില്‍ പാമ്പാടി എന്ന സ്ഥലത്ത്‌ സുഖവാസം.
അനാഥക്കുഞ്ഞുങ്ങളുടെ ജനനം ആദ്യ സംഭവമൊന്നുമല്ല.ആ കുഞ്ഞുങ്ങളുടെ ചിത്രം അച്ചടിച്ചു വന്നാലും ഇല്ലെങ്കിലും വളരുംതോറും അമ്മയും അമ്മയുടെ കാമവും ജാരനും കാണിച്ച പാതകം ആ മനസിനെ നീറ്റും.സ്നേഹയെ അധിക്ഷേപിക്കാനല്ല മറിച്ച്‌ സ്നേഹയെപ്പോലെ ചിലര്‍ പിറക്കാന്‍ യോനിയും ഗര്‍ഭപാത്രവും വച്ചുനീട്ടുന്ന ശാരിയേപ്പോലുള്ള കൗമാരങ്ങള്‍ക്കും അവരുടെ മാതാക്കള്‍ക്കും എതിരെ ജനമനസുണരാന്‍, പീഡകരെ ശിക്ഷികാന്‍ അധികൃതരെ നിര്‍ബന്ധിക്കാന്‍,പീഡകസംരക്ഷകരാകുന്ന വിഎസിനെപ്പോലെയുള്ള തെമ്മാടി രാഷ്ട്രീയക്കാര്‍ക്കെതിരെ ജനരോഷമുയരാന്‍ ഈ ദൈന്യമുഖം ജനം കണ്ടേതീരൂ

ഹര്‍ത്താല്‍ ആശംസകളോടെ
ടൈറ്റസ്‌ കെ വിളയില്‍

Anonymous said...

ആരാ ഈ പ്രവീണ്‍? .. രഞ്ജിത = സൂര്യനെല്ലി പെണ്‍കുട്ടി ? ആ.. ഒന്നും മനസ്സിലാകുന്നില്ല.

Unknown said...

moorthi, thanal, bundu, shiva, pamarani, asuran, fazal, gupthan, anoop, sameer... ellavarkkum nandi.

asuraa... aaraa ee praveen?

Anonymous said...

munnooran.blogspot.com is very informative. The article is very professionally written. I enjoy reading munnooran.blogspot.com every day.
payday cash loan payday